ലഖ്‌നൗ/അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുന്നു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലും ഗുജറാത്തിലെ അഹമ്മദാബാദിലും പൗരത്വബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ലഖ്‌നൗവില്‍ പോലീസ് നടപടിക്ക് പിന്നാലെ സമരക്കാര്‍ ഒരു ബസ് കത്തിച്ചു. പോലീസുകാര്‍ക്കെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. യുപി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസടക്കം നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ഒരു പോലീസ് ഔട്ട് പോസ്റ്റ് കത്തിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു.
അതേസമയം, പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് ഇവിടെ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു. ലഖ്‌നൗ കൂടാതെ ഡല്‍ഹി-യുപി അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post