ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ഉയരുന്ന പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ബിജെപിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജവാള് രംഗത്ത്.
കലാപം നടത്താന്‍ മിടുക്കുള്ളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും എന്താണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളിലേക്ക് വഴിവച്ച രാഷ്ട്രീയ ലക്ഷ്യമെന്ന് തിരിച്ചറിയാമെന്നും കെജവാള് മറുപടി നല്കി.
അക്രമാസക്തമായ ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ്. പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. കലാപം നടത്താന്‍ കഴിവുള്ളവര്‍ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട് തലസ്ഥാനത്തെ ജനങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്ന്
കെജരിവാള്‍ ആവശ്യപ്പെട്ടു. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പക്ഷെ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് ഞങ്ങള്‍ക്കുള്ളതെന്ന് കെജരിവാള്‍ ചോദിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ നിന്നും ഞങ്ങള്‍ക്കൊന്നും നേടാനില്ല. ബിജെപിയാണ് പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.