ലഖ്‌നൗ: ഉത്തർപ്രദേശിൽ ബലാത്സംഗം ചെയ്ത് ബന്ധു തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. ഫത്തേഹ്പൂരിലാണ് സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്.
അയൽവാസിയായ ബന്ധുവാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാൾ മണ്ണെണ്ണ ഒഴിച്ച് യുവതിയെ തീകൊളുത്തുകയായിരുന്നു.
ഉന്നാവ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിൽ വീണ്ടുമൊരു യുവതി ബലാത്സംഗത്തിന് ഇരയായതും ക്രൂരമായി കൊല്ലപ്പെട്ടതും.
Discussion about this post