ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളി വില വര്‍ധനവിന് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു. ഉള്ളി വിലയും ഉരുളക്കിഴങ്ങ് വിലയും വര്‍ധിച്ചതോടെ രാജ്യത്തെ സാധാരണക്കാര്‍ കഷ്ടത്തിലായിരിക്കുകയാണ്.
ഡല്‍ഹിയില്‍ മാത്രം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായത്. കൊല്‍ക്കത്തയില്‍ വില ഇരട്ടിയായി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഉരുളക്കിഴങ്ങിന് ഡല്‍ഹിയില്‍ 32 രൂപയും മറ്റ് നഗരങ്ങളില്‍ 40 നും 50 നും ഇടയിലുമായിരുന്നു വില. പഞ്ചാബിലും യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴയാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം, പരമാവധി പത്ത് ദിവസത്തിനുള്ളില്‍ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
Discussion about this post