ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ ഡല്‍ഹിയില്‍ വന്‍ ഗതാഗത കുരുക്ക്. രാവിലെ മുതല്‍ രാജ്യതലസ്ഥാനം ഗതാഗതക്കുരുക്കിലാണ്. കൂടുതലായും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയിലാണ്.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം ആളുകള്‍ കൂടുന്നത് നിരോധിച്ച് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം അരംഭിക്കുന്നിടത്തേക്ക് എത്തിയ പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും പ്രതിഷേധകര്‍ പിന്മാറാന് തയ്യാറായിട്ടില്ല. എന്നാല്‍ നിയമം തെറ്റിക്കാന്‍ അനുവധിക്കില്ലെന്നാണ് പോലീസ്
പറയുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം നടക്കുകയാണ്. ബംഗളൂരുവില്‍ ചരിത്രകാരന് രാമചന്ദ്രഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് പോലീസ് നടപടി.
Discussion about this post