ഗുരുഗ്രാം: പ്രമുഖ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസിനെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുകയായിരുന്ന മിസ്തു സര്‍ക്കാരിനെയാണ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം.
എയര്‍ലൈന്‍സ് ജീവനക്കാരിയും ബംഗാള്‍ സ്വദേശിനിയുമായ മിസ്തു ഗുരുഗ്രാമിലാണ് വാടകയ്ക്ക് താമസിക്കുന്നത്. വീട്ടുടമസ്ഥനായ അമേന്ദ്രസിങ്ങ് മകളെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും മകളുടെ മരണത്തിന് പിന്നില്‍ ഇയാളാണെന്നും മിസ്തുവിന്റെ പിതാവ് ഹാവ്ലോ ചന്ദ്ര ആരോപിച്ചു.
കഴിഞ്ഞ ദിവസം മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ കരഞ്ഞിരുന്നെന്നും അമേന്ദ്രസിങ്ങ് ഫോണ്‍ ഹാക്ക് ചെയ്തെന്നും പുറത്ത് പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും മകള്‍ പറഞ്ഞിരുന്നതായി പിതാവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ആത്മഹത്യാപ്രേണകുറ്റത്തിന് അമേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തു വിശദമായ അന്വേഷണം തുടങ്ങിയതായും പോലീസ് വ്യക്തമാക്കി.
Discussion about this post