കൊല്‍ക്കത്ത: മകളുടെ വിവാദ പോസ്റ്റിനെക്കുറിച്ച് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വിവാദങ്ങളിലേക്ക് മകള്‍ സനയെ വലിച്ചിഴയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മകള്‍ക്കു രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഫാസിസ്റ്റ് ഭരണത്തിനെതിരെ സനയുടെ പോസ്റ്റ് ചര്‍ച്ച ആയതിനു പിന്നാലെ ആണ് ഗാംഗുലിയുടെ പ്രതികരണവുമായി രംഗത്ത് എത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സന ഗാംഗുലി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. രാജ്യമാകെ നിയമത്തിനെതിരെ സര്‍വകലാശാലകളില്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കെയാണ് സന നിയമത്തിനെതിരെ തന്റെ പ്രതിഷേധം അറിയിച്ചത്.
എഴുത്തുകാരന് ഖുശ്വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അവസാനം’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു. ഇന്ന് നമ്മള് പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോള്‍ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകള്‍ കാണുന്നവരെയാകാമെന്നും സന പറയുന്നുണ്ട്. ഇതാണ് വിവാദമായത്.
Please keep Sana out of all this issues .. this post is not true .. she is too young a girl to know about anything in politics
— Sourav Ganguly (@SGanguly99) December 18, 2019