ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര തുക അസമില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ കുടുംബം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് അവാര്‍ഡ് ജേതാവായ നോവലിസ്റ്റ് ജയശ്രീ ഗോസ്വാമി മഹന്ത. ജീവിക്കാനുള്ള ഇടത്തിനു വേണ്ടി കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനുള്ളതാണ് അവാര്‍ഡ് തുകയെന്നും ജയശ്രീ പറഞ്ഞു.
പുരസ്‌കാരം ലഭിച്ചതില്‍ പ്രതീക്ഷിക്കുന്ന അത്രയും സന്തോഷം തനിക്കില്ല എന്നായിരുന്നു പ്രഖ്യാപനം അറിഞ്ഞ ഉടനെ ജയശ്രീയുടെ പ്രതികരണം. ജയശ്രീയുടെ അസ്സമീസ് നോവലായ ചാണക്യക്കാണ് 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
‘നിലവില്‍ അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത എന്നെ അത്രത്തോളം സന്തോഷപ്പെടുത്തുന്നില്ല. സംസ്ഥാനം പ്രതിസന്ധിയുടെ നടുക്കാണ്’. അസ്സം മുന്‍ മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്തയുടെ ഭാര്യ കൂടിയായ ജയശ്രീ പറഞ്ഞു.