മംഗളൂരു: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ വെള്ളിയാഴ്ച രാത്രി 12 മണി വരെ മംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ.
നിരവധി സംഘടനകള്‍ നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡിസംബര്‍ 16 ന് കാംപസ് ഫ്രണ്ട് പോലീസ് അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ചാണ് നടപടി.
മുന്‍കരുതല്‍ നടപടിയായി ഡിസംബര്‍ 18 രാത്രി 9.00 മുതല്‍ ഡിസംബര്‍ 20 അര്‍ദ്ധരാത്രി വരെ മംഗളൂരു സിറ്റി പോലിസ് കമ്മീഷണറേറ്റില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ ഡോ. ഹര്‍ഷ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 16 ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ബല്‍മട്ടയ്ക്ക് സമീപം റോഡ് ഉപരോധിച്ചത്.
Discussion about this post