ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍ക്കെതിരെ
നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി അയിഷ റെന്ന.
കൂടാതെ, എന്തുവന്നാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരും.
രാജ്യത്തിന്റെ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനാണ് ഈ പോരാട്ടം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആര്‍എസ്എസുകാരാണെന്നും അയിഷ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജാമിയയിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാസ്സ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അയിഷയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അയിഷ പ്രതികരണവുമായി രംഗത്തെത്തിയത്.
Discussion about this post