ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. പൗരത്വഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് നരേന്ദ്രമോഡി പറഞ്ഞു.
അക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. ഇന്ത്യയിലെ മുസ്ലീംങ്ങളെ കോണ്‍ഗ്രസ് ഇളക്കിവിടുകയാണെന്നും മോഡി വിമര്‍ശിച്ചു. അധികാരത്തില്‍ എത്തിയാല്‍ ഓരോ പാകിസ്താനിയെയും ഇന്ത്യന്‍ പൗരനാക്കാന്‍ സമ്മതമാണെന്ന് തുറന്നുപറയാന്‍ മോഡി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.
‘കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ ഉറക്കെ പ്രഖ്യാപിക്കൂ, ഓരോ പാകിസ്താന് പൗരനെയും ഇന്ത്യന്‍ പൗരനാക്കാന്‍ തയ്യാറാണെന്ന്’
കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുകയാണ് ചെയ്യുന്നത്.
വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ നേട്ടത്തിനായി അവര്‍ ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കോണ്‍ഗ്രസ് അവസാനിപ്പിക്കണം. തങ്ങളുടെ മൂല്യം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം. പൗരത്വ നിയമ ഭേദഗതി നിയമം ഒരു മതത്തിനും എതിരല്ല. കോണ്‍ഗ്രസ്സിന്റേത് ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രമാണെന്നും നരേന്ദ്രമോഡി കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post