ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്‍മാറി. നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗിന്റെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്.
ചീഫ് ജസ്റ്റിസിന്റെ ബന്ധു ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകനായിരുന്നു. ഇത് കണക്കിലെടുത്താണ് പിന്‍മാറ്റം. അതേസമയം, പ്രതി അക്ഷയ് സിംഗന്റെ ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കും. ബെഞ്ച് നാളെത്തന്നെ കേസ് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തന്നെ തള്ളിയിരുന്നു.
Discussion about this post