ലക്നൗ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മായാവതി പറഞ്ഞു.
ഭരണഘടനാവിരുദ്ധമായ ഈ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഭേദഗതി നടപ്പിലാക്കിയാല്‍ സമീപ ഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കോണ്‍ഗ്രസ് മുന്‍പ് ചെയ്തതുപോലെ അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷം ഉണ്ടാക്കരുത്.- മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭയിലും ബിഎസ്പി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തും. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിട്ട് കാണാന്‍ പാര്‍ലമന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചതായും മായാവതി കൂട്ടിച്ചേര്‍ത്തു.
Discussion about this post