ന്യൂഡല്‍ഹി: ആറ് വര്‍ഷമായി ഉപയോഗിച്ചു വന്ന എയര്‍ടെല്ലിന്റെ സേവനം അവസനാപ്പിച്ച് ജിയോയിലേയ്ക്ക് മാറി ഇന്ത്യന്‍ റെയില്‍വെ. ജനുവരി മുതലാണ് ജിയോയിലേയ്ക്ക് മാറുന്നത്. ഇതിലൂടെ ഫോണ്‍ ബില്ലില്‍ 35 ശതമാനം കുറവ് വരുമെന്നാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. 1.95 ലക്ഷം മൊബൈല്‍ കണക്ഷനുകളാണ് റെയില്‍വെയ്ക്കുള്ളത്. ഇതിനായി പ്രതിവര്‍ഷം 100 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ഈവര്‍ഷം ഡിസംബര്‍ 31ന് എയര്‍ടെല്ലിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് ജിയോയിലേല്ക്ക് മാറുക. കമ്പനി നാല് പാക്കേജുകളാണ് റെയില്‍വേയ്ക്ക് നല്‍കുക. റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഒരു പ്ലാന്‍. പ്രതിമാസം 125 രൂപയ്ക്ക് 60 ജിബി പ്ലാനാണിത്.
പ്രതിമാസം 99 രൂപയ്ക്ക് 45 ജി.ബി പ്ലാന്‍ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉഗ്യോഗസ്ഥര്‍ക്ക് ലഭിക്കും. 26 ശതമാനംപേരും ഈ തലത്തിലുള്ള വരിക്കാരാണ്. പ്രതിമാസം 67 രൂപയ്ക്ക് 30 ജിബി പ്ലാന്‍ ലഭിക്കുക ഗ്രൂപ്പ് സി ഉദ്യോഗസ്ഥര്‍ക്കാണ്. 72 ശതമാനം വരിക്കാരും ഈ വിഭാഗത്തിലാണ്.