ന്യൂഡൽഹി: ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകുമെന്ന് റിപ്പോർട്ട്. നിലവിലെ മേധാവി ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതോടെ നരവാനെ നിയമിതനാകും. നിലവിൽ കരസേനാ ഉപമേധാവിയാണ് നരവാനെ.
കഴിഞ്ഞ സെപ്റ്റംബറിൽ കരസേനാ ഉപമേധാവിയായി ചുമതലയേൽക്കും വരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റർ അതിർത്തി സംരക്ഷിക്കുന്ന ഈസ്റ്റേൺ കമാൻഡിനെ നയിച്ചുവന്നത് അദ്ദേഹമാണ്. കാശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഭീകര വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ശ്രീലങ്കയിലെ ഇന്ത്യൻ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം മ്യാൻമറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.