ജാര്‍ഖണ്ഡ്: അയോധ്യയില്‍ അംബര ചുംബിയായ രാമക്ഷേത്രം നാല് മാസത്തിനുള്ളില്‍ ഉയരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
കോണ്‍ഗ്രസിന് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി നേടിയെടുത്തു. നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ ഒരു ശ്രീരാമ ക്ഷേത്രം അയോധ്യയില്‍ ഉയര്‍ന്നിരിക്കും- അമിത്ഷാ വ്യക്തമാക്കി.
അതെസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുമ്പോഴാണ് അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മ്മിക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി വിഷയത്തിലുള്ള നിലപാടില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Discussion about this post