ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന 2019ല്‍ പതിവിനു വിപരീതമായി മോഡി സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരമായി പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.
അതുകൊണ്ടാണ് ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം കത്തുകളയച്ചിട്ടുണ്ട്. നവംബര്‍ 30നകം ലഭ്യമാക്കണമെന്നാണ് ആവശ്യം.
Discussion about this post