ന്യൂഡല്‍ഹി: ഡിസംബര്‍ 30 ആവുമ്പോഴേക്കും പാന്‍ ആധാറുമായി ബന്ധിപ്പിക്കണുമെന്ന് ആദായനികുതി വകുപ്പ്. ”മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ ഈ മാസം അവസാനം വരെയാണ്. സമയപരിധി
മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.
നേരത്തെ, ഈ ലിങ്കേജിന്റെ അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആദായനികുതി വകുപ്പിനായി സിബിഡിടിയാണ് നയ രൂപീകരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രധാന ആധാര്‍ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിര്‍ബന്ധമായി തുടരുമെന്നും പറഞ്ഞിരുന്നു.