ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ മാതൃകയില്‍ അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നിര്‍മ്മിക്കും. 2020ഓടെ കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാവും. ഉത്തര റെയില്‍വേയുടെ ലക്നൗ ഡിവിഷന്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കി.
80 കോടി രൂപ ചെലവിലാണ് രാമക്ഷേത്ര മാതൃകയില്‍ അയോധ്യയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പണിയാന്‍ ഒരുങ്ങുന്നത്. മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിച്ച് 6 മീറ്റര്‍ വീതിയുള്ള 2 നടപ്പാലങ്ങള്‍ നിര്‍മ്മിക്കും. കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചിരുന്നു.
നവംബര്‍ 9നാണ് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയത്. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് സാധിക്കാതിരുന്നതിനാല്‍ തര്‍ക്കഭൂമിക്ക് പുറത്ത് പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ ഭൂമി വിട്ടുനല്‍കാനും ഉത്തരവിട്ടു.