മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ യുവതിക്ക് സര്‍ജറിയിലൂടെ പഴയ മുഖം തിരിച്ച് നല്‍കി ഡോക്ടര്‍മാര്‍. നേപ്പാളുകാരിയായ ബിന്ദ ബാസിനി കനാസ്‌കറിന്റെ മുഖമാണ് മധുര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കോസ്മറ്റിക് സര്‍ജറിയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കിയത്.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കേസരി എന്നയാള്‍ ബിന്ദയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമണത്തില്‍ ബിന്ദയുടെ കണ്ണിനും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഒരുപാട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായെങ്കിലും ബിന്ദയുടെ മുഖം പഴയ സ്ഥിതിയിലായില്ല.
മുഖം മറച്ചും കറുത്ത കണ്ണടകള്‍ ധരിച്ചുമാണ് പൊതുസ്ഥളങ്ങളില്‍ പോയിരുന്നതെന്ന് ബിന്ദ പറയുന്നു. ഇതോടെയാണ് വിദഗ്ധ ചികിത്സ നടത്താനായി തീരുമാനിച്ചത്. മധുരയിലെ ദേവാദോസ് ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 7 വര്‍ഷം മുമ്പ് ഘട്ടം ഘട്ടമായി സര്‍ജ്ജറിയിലൂടെ മാറ്റം വരുത്തിയത്. പൊതുവേ ഇത്തരം ചികിത്സയില്‍ നടക്കുന്നതിനേക്കാള്‍ പൂര്‍ണ്ണതയാണ് നിലവില്‍ കിട്ടിയതെന്നാണ് ബിന്ദ പറയുന്നു.
Discussion about this post