ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗാന്ധി റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.
ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ഗാന്ധി ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തു. ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചെന്നുമാണ് ബിജെപി നേതാക്കള്‍ പരാതിപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റിലും രാജ്യസഭയിലും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍ലിക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
എന്നാല്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നുമാണ്
രാഹുല്‍ മറുപടി നല്‍കിയത്. മേക്ക് ഇന്‍ ഇന്ത്യ എന്ന് മോഡി പറയുമ്പോള്‍ റേപ് ഇന്‍ ഇന്ത്യയാണ് നടക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
Discussion about this post