ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസിന് ഇന്നേക്ക് ഏഴാണ്ട്. ഏഴ് വര്‍ഷം തികയുമ്പോഴും കേസിലെ പ്രതികള്‍ ഇന്നും ശിക്ഷ കാത്ത് തടവറയ്ക്ക് അകത്താണ്. ഇവര്‍ക്ക് വധശിക്ഷ നല്കാന് ഇനിയും സാധിച്ചിട്ടില്ല. കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കാത്തതിന്റെ പ്രതിഷേധത്തിലാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ കുടുംബം.
മകള്‍ക്ക് നീതി കിട്ടിയില്ലെന്നും, വധശിക്ഷ നടപ്പാക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. മകളുടെ നീതിക്കായി പോരാട്ടം തുടരും.
പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നത് മൂലം നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. കേസുകള്‍ അന്തമായി നീളുന്നതോടെ ജനങ്ങള്‍ നിരാശയിലാകുന്നുവെന്നും ഇതിനാലാണ് ഹൈദരാബാദ് സംഭവത്തില്‍ കൈയ്യടിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Discussion about this post