ഡിസ്പൂര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് ദേശീയ പതാകയ്ക്ക് ആദരം നല്‍കിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇന്ന് ആ ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. കാരണം പൗരത്വവും. അന്ന് പതാകയ്ക്ക് ആദരം നല്‍കിയ രണ്ട് കുട്ടികളില്‍ ഹൈദര്‍ അലി ഖാന്‍ എന്ന കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നിഷേധിച്ചിരിക്കുകയാണ്.
ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്‌കൂളില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. ദേശീയ പൗരത്വ രജിസ്ട്രേഷന്‍ പട്ടികയില്‍ ഹൈദറിന്റെ പേര് ഇല്ല. എന്നാല്‍ കുട്ടിയുടെ വീട്ടിലെ മറ്റ് അംഗങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തനിക്ക് ദേശീയ പൗരത്വ റജിസ്റ്റര്‍ പട്ടികയെ കുറിച്ചൊന്നും അറിയില്ലെന്നും, ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍ന്നവര്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്ന് ആസാമിലെ പ്രളയസമയത്ത് വെള്ളം കയറിയ സ്‌കൂളില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്നാണ് ഈ കുട്ടികള്‍ പതാകയെ ആദരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അധ്യാപകനാണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം ദേശീയ തലത്തില്‍ തന്നെ വിലയ രീതിയിലാണ് ശ്രദ്ധ നേടിയത്. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഈ വാര്‍ത്തയെത്തുന്നത്.
Discussion about this post