ലക്നൗ: വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി നവവധു ആഭരണങ്ങളും പണവുമായി കടന്നു. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം.
ദത്തഗഞ്ച് കോട്വാലി പോലീസ് സ്റ്റേഷന് കീഴില്‍ വരുന്ന ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ ഒന്‍പതിനായിരുന്നു പ്രവീണ്‍- റിയ ദമ്പതികളുടെ വിവാഹം. അസംഗഢ് സ്വദേശിനിയാണ് റിയ. വെള്ളിയാഴ്ചത്തെ അത്താഴ ഭക്ഷണത്തില്‍ ലഹരി കലര്ത്തിയതോടെയാണ് ഭര്‍തൃവീട്ടുകാര്‍ ഒന്നടങ്കം മയക്കത്തിലായി. ഈ തക്കം നോക്കി റിയ മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്.
ഭര്‍തൃവീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
Discussion about this post