പാട്ന: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധമറിയിച്ച് ആര്‍ജെഡി ഈ മാസം 21 ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചു. നീതിയെയും ഭരണഘടനയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര പാര്‍ട്ടികളും ബഹുജന സംഘടനകളും പൊതുജനങ്ങളും ബന്ദില്‍ പങ്കെടുക്കണമെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് അഭ്യര്‍ത്ഥിച്ചു.
ഭരണഘടനയെ തകര്‍ക്കുന്ന കരിനിയമമാണ് പൗരത്വ ഭേദഗതി നിയമം. ഭരണഘടനയെയും നീതിയെയും സ്നേഹിക്കുന്നവര്‍ ഇത് എതിര്‍ക്കണമെന്നും എല്ലാവരും ബന്ദിനോട് സഹകരിക്കണമെന്നും തേജശ്വി യാദവ് പറഞ്ഞു. 22-ന് ഞായറാഴ്ചയാണ് ബന്ദ് നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്നേദിവസം ബിഹാര്‍ പോലീസ് പരീക്ഷ നടക്കുന്നതിനാല്‍ ബന്ദ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് ഒന്നടങ്കം പ്രതിഷേധമുയരുകയാണ്. അതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഐക്യ ജനതാദള്‍ (ജെ.ഡി.യു) പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയത് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
Discussion about this post