ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബാബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്ത പൗരത്വനിയമഭേദഗതിക്കെതിരെ മുസ്ലിംലീഗും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് ബുധനാഴ്ച പരിഗണിക്കുക.
പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് ബില്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. മുസ്ലിം ലീഗിന് വേണ്ടി കോണ്‍ഗ്രസ് നേതാവും സീനിയര്‍ അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജരായേക്കുമെന്നാണ് സൂചന. ഇപ്പോഴും പ്രതിഷേധം രാജ്യത്തെങ്ങും അലയടിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post