മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സമരത്തിൽ പങ്കെടുക്കാൻ മറൈൻ ഡ്രൈവിലേക്ക് എത്തിയതിനിടെ പോലീസ് കസ്റ്റിഡിയിലെടുത്ത കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതിന് എതിരായി നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പോലീസ് കണ്ണൻ ഗോപിനാഥനെ വിട്ടയച്ചത്. വിട്ടയച്ച കണ്ണൻ ഗോപിനാഥനെ തീപ്പന്തവുമേന്തിവന്ന വിദ്യാർത്ഥികൾ തോളിലേറ്റി ജാഥയായാണ് കൊണ്ടുപോയത്.
അതേസമയം, തന്നെ വിട്ടയച്ചയുടനെ അമിത് ഷായ്ക്ക് ട്വീറ്റുമായി കണ്ണൻ ഗോപിനാഥൻ രംഗത്തെത്തി. ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റർ അമിത്ഷാ എന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്.’ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റർ അമിത്ഷാ, ഈ രാജ്യത്തെ നന്നായി മനസിലാക്കിക്കോളൂ, നിങ്ങളുടെ മാനസിക നിലയെക്കാളും രണ്ടാംകിട വക്ര ബുദ്ധിയെക്കാളും മുകളിലാണത്’- കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.
നേരത്തെ ജമ്മുകാശ്മീർ വിഷയത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്നു കാട്ടിയാണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു തന്റെ സിവിൽ സർവീസിൽ നിന്നുള്ള രാജിക്കത്ത് നൽകിയത്. കേന്ദ്ര ഭരണപ്രദേശം ഉൾപ്പെടുന്ന കേഡർ (എജിഎംയു) 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനും ദാദർ ആന്റ് നാഗർ ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ.
Araria today. It is just beginning Mr @AmitShah. Understand this country and its strength is beyond your mental comprehension & 2nd grade level crookedness. #Resistance #NoToCAB #NoToNRC https://t.co/3TlHF6cphG pic.twitter.com/Z4mYVKbKLj
— Kannan Gopinathan (@naukarshah) December 13, 2019