ന്യൂയോര്‍ക്ക്: ഫോര്‍ബ്സ് പുറത്തുവിട്ട ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും. ഫോര്‍ബ്സ് പുറത്തുവിട്ട നൂറ് പേരുടെ പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മല സീതാരാമന് ഇടംപിടിച്ചത്.
ലോകത്ത് 2019ലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മ്മല സീതാരാമന് ഇടംപിടിച്ചത്.എച്ച്സിഎല്‍ കോര്പ്പറേഷന് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്നി നാടര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപകന്‍ കിരണ്‍ മസുദര്‍-ഷാ എന്നിവരും ഇന്ത്യയില്‍ നിന്നുണ്ട്.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് രണ്ടാമത്. അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയാണ് മൂന്നാം സ്ഥാനത്ത്.
Discussion about this post