ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം കത്തുന്നതിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്ത്. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നാളെ ഭാരത് രക്ഷാറാലി എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ആയിരങ്ങളെ അണിനിരത്തിയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്.
ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും.
Discussion about this post