താനെ: മഹാരാഷ്ട്രയില്‍ കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന ഗുഡ്വിന് ജ്വല്ലറി ഉടമകളും സഹോദരങ്ങളുമായ സുനില്‍കുമാറും സുധീഷ് കുമാറും അറസ്റ്റില്‍.താനെ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജ്വല്ലറി ഉടമകളായ തൃശൂര്‍ സ്വദേശി സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കടകളുടെ മറവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്വിന് ഗ്രൂപ്പിനെതിരായ പരാതി.
കോടതിയില്‍ കീഴടങ്ങാന്‍ വരും വഴിയാണ് താനെ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതികളെ പിടികൂടിയത്. താനെ ജില്ലയിലെ മൂന്നു ജ്വല്ലറികളില്‍ നിന്നായി 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
മഹാരാഷ്ട്രയിലെയും തൃശൂരിലെയും വിവിധ ജ്വല്ലറികളില്‍ നടന്ന തട്ടിപ്പില്‍ വെറെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നുമാസമായി ഇരുവരും ഒളിവിലായിരുന്നു.
Discussion about this post