ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ അലയൊലികള്‍ തമിഴ്‌നാട്ടിലും; നിയമം കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഉദയനിധി സ്റ്റാലിന്‍, അറസ്റ്റില്‍

കൂടാതെ ഡിസംബര്‍ 17-നു സംസ്ഥാനത്തുടനീളം പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാളെടുത്ത് തമിഴ്‌നാടും. പ്രതിഷേധ പ്രകടനങ്ങളും നടത്തി വരുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞാണ് നടനും സെയ്താപേട്ടില്‍ ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് പൗരത്വ ഭേദഗതി നിയമമെന്ന് ആരോപിച്ചാണ് ഡിഎംകെ പ്രതിഷേധിക്കാന്‍ ഇറങ്ങിയത്. ഈ പ്രതിഷേധ പ്രകടനത്തിനിടെയാണ് നിയമം ഉദയനിധി കീറിക്കളഞ്ഞത്. കൂടാതെ മറ്റിടങ്ങളിലേയ്ക്കും പ്രതിഷേധം വ്യാപിക്കുകയാണ്. സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൂടാതെ ഡിസംബര്‍ 17-നു സംസ്ഥാനത്തുടനീളം പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള ഭരണകക്ഷിയായ എഐഎഡിഎംകെയുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധങ്ങളും എതിര്‍പ്പുകളും നിഷ്‌കരുണം തള്ളിയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.

Exit mobile version