ന്യൂഡല്‍ഹി: അസമിലെ രണ്ട് നഗരങ്ങളില്‍ കര്‍ഫ്യുവില്‍ ഒരു മണിവരെ ഇളവ് പ്രഖ്യാപിച്ചു. ഗുവാഹത്തിയിലും ദിബ്രുഗഡിലുമാണ് ഇളവ് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്.
അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ്
പറയുന്നത്. അസമില്‍ ഇന്നലെ കര്‍ഫ്യു ലംഘിച്ച് ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രാത്രി അസം ഹാന്‍ഡ്ലൂം വകുപ്പ് മന്ത്രി രഞ്ജിത് ദത്തയുടെ വീടിന് നേരെയും ആക്രമണം നടന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രതിഷേധം ആളിക്കത്തുകയാണ്. അസമിലും മേഘാലയിലും ത്രിപുരയിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെ നടന്നത്.
Discussion about this post