ദിവസവും സംസ്‌കൃതം ഉപയോഗിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്താം; പുതിയ വാദവുമായി ബിജെപി എംപി

ഇത് അമേരിക്കയില്‍ നടന്ന ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടതാണെന്നും ഗണേഷ് സിംഗ് പറയുന്നു.

ന്യൂഡല്‍ഹി: ദിവസവും സംസ്‌കൃതം ഉപയോഗിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന വാദവുമായി ബിജെപി എംപി ഗണേഷ് സിംഗ്. പാര്‍ലമെന്റില്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബിജെപി എംപി ഗണേഷ് സിംഗിന്റെ വാദം.

ഒപ്പം ഇത് അമേരിക്കയില്‍ നടന്ന ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടതാണെന്നും ഗണേഷ് സിംഗ് പറയുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ കണ്ടെത്തല്‍ പ്രകാരം അവരുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ചെയ്തിരിക്കുന്നത് സംസ്‌കൃതത്തിലാണ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ സംസ്‌കൃതം ഉപയോഗിച്ചാല്‍ അത് പിഴവില്ലാത്തതാകും ഗണേഷ് സിംഗ് അവകാശപ്പെട്ടു. ലോകത്തിലെ 97 ശതമാനം ഭാഷകളും ഉണ്ടായത് സംസ്‌കൃതത്തില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്.

Exit mobile version