ന്യൂഡല്‍ഹി: മീ ടൂ കാംപെയിനുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ലൈംഗികാരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിന്റെ രാജി ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ബിജെപി നേതാവ് റീത്താ ബഹുഗുണ ജോഷി എംജെ അക്ബറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതികരിച്ചു.
വിദേശ സദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലാണ് എംജെ അക്ബര്‍ ഇപ്പോള്‍. സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം തിരിച്ചെത്തിയാലുടന്‍ രാജി ആവശ്യപ്പെടുമെന്നാണ് സൂചന.
പത്രപ്രവര്‍ത്തക പ്രിയ രമണിയാണ് എംജെ അക്ബറിനെതിരെ മീ ടൂ കാംപെയിന്റെ ഭാഗമായി ആദ്യം ആരോപണമുന്നയിച്ചത്. അതിനു ശേഷം കൂടുതല്‍പ്പേര്‍ ഇദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.