ഗുവാഹാട്ടി: പൗരത്വബില്ലിനെതിരായ പ്രക്ഷോഭം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിക്കത്തുകയാണ്. അസമില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസമിലെ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.
അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി.
അസമിലും അയല്‍സംസ്ഥാനമായ ത്രിപുരയിലും തീവണ്ടി-വിമാന ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. പ്രക്ഷോഭത്തില്‍ റോഡുഗതാഗതവും തടസ്സപ്പെട്ടു.
ഡിബ്രുഗഢിലെ ചൗബയില്‍ ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചു. വണ്ടികളും കത്തിച്ചു. ഐഎസ്എല്‍ ഫുട്‌ബോള്‍, രഞ്ജി ട്രോഫി മത്സരങ്ങള്‍ താത്കാലികമായി റദ്ദാക്കി.
ബിജെപിയുടെയും അസം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഡിബ്രുഗഢ്, സാദിയ, തേസ്പുര്‍ എന്നിവിടങ്ങളിലെ ആര്‍എസ്എസ് ഓഫീസുകള്‍ക്കുനേരെ ആക്രമണമുണ്ടായെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. തേസ്പുരിലെ ബിജെപി ഓഫീസിനുനേരെയും ആക്രമണമുണ്ടായി. മേഘാലയിലെ ഷില്ലോങ്ങിലും വ്യാഴാഴ്ച അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.