വാരണാസി: ഉത്തര്‍പ്രദേശിലെ കടക്കെണിയിലായ കര്‍ഷകര്‍ക്ക് ബിഗ്ബിയുടെ കൈത്താങ്ങ്. കടക്കെണിയില്‍ വലഞ്ഞ 1398 കര്‍ഷകരുടെ കടങ്ങള്‍ അടച്ചുതീര്‍ത്ത് ആത്മഹത്യയില്‍ നിന്നും കൈപ്പിടിച്ചു കയറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്.
കര്‍ഷകരുടെ ദുരിതാവസ്ഥകളെ മനസ്സിലാക്കി, 4.05 കോടി രൂപയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ഇതിനായി ചെലവഴിച്ചിരിക്കുന്നത്. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ചിലതെങ്കിലും പരിഹരിക്കണമെന്ന ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്നു തുടങ്ങുന്ന കുറിപ്പോടെ ഈ വിവരം ബിഗ് ബി തന്നെയാണ് തന്റെ ബ്ലോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മുന്‍പ് മഹാരാഷ്ട്രയിലെ 350 ഓളം കര്‍ഷകരുടെ കടങ്ങളും അദ്ദേഹം ഏറ്റെടുത്ത് അടച്ചു തീര്‍ത്തിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട എഴുപതോളം കര്‍ഷകര്‍ക്ക് മുംബൈയില്‍ പോയി കടം അടച്ചു തീര്‍ത്തതായി തെളിയിക്കുന്ന ബാങ്കിന്റെ ലെറ്റര്‍ കൈപ്പറ്റാനുള്ള യാത്രാസൗകര്യവും ബച്ചന് ഒരുക്കികൊടുത്തു.
Discussion about this post