ചെന്നൈ: അഞ്ചാംനിലയില്‍ നിന്ന് താഴേക്ക് വീണ എട്ടുമാസം പ്രായമായ കുഞ്ഞ് അത്ഭുതകമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുഞ്ഞ് വീണത്. ചെന്നൈയിലെ മിന്റ് സ്ട്രീറ്റിലാണ് സംഭവം. കാല്കുത്തി വീണതിനാല്‍ കുഞ്ഞിന്റെ കാലിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മയ്പാല്‍-നീലം ദമ്പതികളുടെ മകള്‍ ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. മുത്തശ്ശിയുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മയും ആന്റിയും അടുക്കളയില്‍ പാചകത്തിലായിരുന്നു. അയല്‍വാസികള്‍ വന്ന് കാര്യം പറയുന്നത് വരെ കുഞ്ഞ് താഴേക്ക് വീണ കാര്യം അവര്‍ അറിഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.
ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എടുത്തത്. 20 മിനിറ്റ് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ കുഞ്ഞിന്റെ വീട്ടുകാരെ കണ്ടെത്തിയത്.
Discussion about this post