ബംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും നിലവില്‍ ചികിത്സയിലാണെന്നും മകന് യതീന്ദ്ര സിദ്ധരാമയ്യ പറയുന്നു.
ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായ രീതിയിലല്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയെന്നും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും യതീന്ദ്ര കൂട്ടിച്ചേര്‍ത്തു.