ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആസാമില്‍ വന്‍ പ്രതിഷേധവുമായാണ് ജനത രംഗത്ത് ഇറങ്ങിയിരിക്കുന്നത്. വന്‍ പ്രതിഷേധം കണക്കിലെടുത്ത് വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. നിലവില്‍ മൂന്ന് വിമാന സര്‍വീസുകളും 21 ട്രെയിന്‍ സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.
തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. എയര്‍ഇന്ത്യ കൊല്‍ക്കത്ത-ദിബ്രിഗഡ് സര്‍വീസും വിസ്താര ഗുവാഹാട്ടി-ദിബ്രുഗഡ് രണ്ട് സര്‍വീസുകളും റദ്ദാക്കി. ഡിസംബര്‍ 13 വരെ ഗുവാഹാട്ടി, ദിബ്രുഗഡ്, ജോര്‍ഹത് എന്നിവിടങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍ നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും സമയക്രമം മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് സ്പൈസ് ജെറ്റും ഗോ എയറും അറിയിച്ചു.
ആസാമിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള 21 ട്രെയിന്‍ സര്‍വീസുകളാണ് നിലവില്‍ റദ്ദാക്കിയിട്ടുള്ളത്. വൈകാതെ തന്നെ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും. പ്രതിഷേധം കണക്കിലെടുത്ത് പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയിട്ടുള്ളത്.
Discussion about this post