ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അസമില്‍ പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോഡി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ പ്രതികരണം.
‘പൗരത്വഭേദഗതി ബില്‍ പാസാക്കിയത് കൊണ്ട് അസമിലെ സഹോദരങ്ങള്‍ വിഷമിക്കേണ്ടതില്ലെന്ന് ഞാന്‍ ഉറപ്പ് പറയുന്നു. നിങ്ങളുടെ അവകാശങ്ങളും അതുല്യമായ അസ്തിത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അത് കൂടുതല്‍ തഴച്ചു വളരുക തന്നെ ചെയ്യുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. അസം ജനതയുടെ രാഷ്ട്രീയം, ഭാഷ, സാംസ്‌കാരം, ഭൂമി അവകാശങ്ങള്‍ തുടങ്ങിയവ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്’- മോഡി ട്വിറ്ററില്‍ കുറിച്ചു.
പൗരത്വഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം. ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്താലാക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം വ്യാപകമായതോടെ അസമിലേക്കുള്ള ട്രെയിന്‍-വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
Discussion about this post