ഹൈദരാബാദ്: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികള്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ നല്കുന്ന ‘ദിശ’ നിയമം ആന്ധ്രപ്രദേശ് മന്ത്രിസഭ പാസ്സാക്കി.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തിയത്.
ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കും. സമൂഹ മാധ്യങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷമാണ് തടവ്. പോക്സോ കേസുകളില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. നിലവില്‍ ഇത് മൂന്ന് വര്‍ഷമാണ്.
ഹൈദരാബാദ്, ഉന്നാവോ ബലാത്സംഗ കൊലകളില്‍ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ആന്ധ്ര സര്‍ക്കാറിന്റെ പുതിയ നിയമം.
Discussion about this post