ബലൂണ്‍ വാങ്ങികൊടുക്കാന്‍ പറഞ്ഞു; കലിപൂണ്ട രണ്ടാനച്ഛന്‍ 4 വയസ്സുകാരിയെ കൊലപ്പെടുത്തി

ബലൂര്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാലുവയസ്സുകാരിയായ മകളെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: ബലൂര്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാലുവയസ്സുകാരിയായ മകളെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തി. അമ്മയുടെ പരാതിയില്‍ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രണ്ടാനച്ഛന്‍ മുറിവേറ്റ് അവശനിലയിലായിരുന്നുവെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ നിന്നും ഖുല്‍ദാബാദിലെത്തി വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് മകളുമായി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു പ്രതി. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതി അബോധാവസ്ഥയിലും കുട്ടി മരിച്ച നിലയിലുമായിരുന്നു. പ്രതിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശ്രീവാസ്തവ വെളിപ്പെടുത്തുന്നു.

‘ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം മരുന്ന് വാങ്ങാന്‍ പുറത്ത് പോയതായിരുന്നു ഞങ്ങള്‍. അപ്പോഴാണ് ബലൂണ്‍ വാങ്ങിത്തരാന്‍ മകള്‍ ആവശ്യപ്പെട്ടത്. കുട്ടിയെ അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനത് തടയാന്‍ ശ്രമിച്ചു. എന്നെ ബൈക്കിന് പിന്നില്‍ നിന്ന് തള്ളിത്താഴെയിട്ട് അയാള്‍ കുട്ടിയുമായി വീട്ടിലേക്ക് പോയി’ . പെണ്‍കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ.

‘രാത്രി പത്തരയോടെ വീട്ടിലെത്തി കുട്ടിയുമായി മുറിയില്‍ കയറി വാതിലടച്ചു. പിറ്റേന്ന് രാവിലെ പോലീസില്‍ അറിയിച്ച് അവരെത്തിയപ്പോള്‍ കുട്ടി കൊല്ലപ്പെട്ടതായും ഭര്‍ത്താവ് അബോധാവസ്ഥയില്‍ കിടക്കുന്നതും കണ്ടു.’ പെണ്‍കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

Exit mobile version