ന്യൂഡല്‍ഹി; ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു. സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് ഷാഹുല്‍ ഹര്‍ഷന്‍ ജാര്‍ഖണ്ഡില്‍ എത്തിയത്.
തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വെടിവെപ്പില്‍ അസിസ്റ്റന്‍ഡ് സബ്-ഇന്‍സ്‌പെക്ടര്‍ പൂര്‍ണാനന്ദ് ഭുയാനും (47) കൊല്ലപ്പെട്ടു. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചു കൊന്നത് എന്നാണ് വിവരം.
ഷാഹുലിന്റെ ഭൗതികദേഹം നാളെ രാവിലെ എട്ടരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. വെടിവെപ്പില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൂടി പരിക്കേറ്റതായി വിവരമുണ്ട്. വെടിവെച്ച ദീപേന്ദ്ര യാദവിനും പരിക്കേറ്റതായാണ് വിവരം. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്.