ഉള്ളിയ്ക്ക് പൊന്നുംവില: ജനങ്ങള്‍ക്ക് 25 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍
ഉള്ളി ലഭ്യമാക്കി ആന്ധ്രാസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റുകളായ റിതു ബസാറുകള്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ഉള്ളി ലഭ്യമാക്കുന്നത്.

എന്തൊക്കെ സംഭവിച്ചാലും വിപണിയില്‍ വില കുറയുന്നത് വരെ ഉള്ളി 25 രൂപ നിരക്കില്‍ വില്‍ക്കുമെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 101 റിതു ബസാറുകളാണ് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 38496 ക്വിന്റല്‍ ഉള്ളിയാണ് കിലോയ്ക്ക് 25 രൂപ നിരക്കില്‍ റിതു ബസാറുകള്‍ വഴി വിറ്റഴിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്ധ്രപ്രദേശിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉള്ളി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

Exit mobile version