ബിജെപി എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഈമാസം 16ന് വിധി

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ ഡല്‍ഹി പ്രത്യേക കോടതി ഈ മാസം 16ന് വിധി പറയും. വളരെ പ്രധാനമായ കേസായതിനാല്‍ തന്നെ സുപ്രീംകോടതി പ്രത്യേകമായി ഇടപെട്ട കേസ് ഡല്‍ഹി പ്രത്യേക കോടതിക്ക് കൈമാറിയിരുന്നു.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജൂലൈ 28നാണ് ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറിലേക്ക് അസ്വഭാവികതകളോടെ ലോറി ഇടിച്ച് കയറിയത്.

ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്.

Exit mobile version