ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷയ്‌ക്കെതിരെ പ്രതി അക്ഷയ് ഠാക്കൂര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. നാലുപേരുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അക്ഷയ് കുമാര്‍ സിങ് ഹര്‍ജി നല്‍കിയത്.
ഡല്‍ഹിയിലെ മലിനവായു ശ്വസിക്കുമ്പോള്‍ എന്തിന് തൂക്കിലേറ്റണമെന്ന പരാമര്‍ശവുമായാണ് അക്ഷയ്യുടെ ഹര്‍ജി. ഡല്‍ഹിയില്‍ വായുവും വെള്ളവും മലിനമായതിനാല്‍ ആയുസ് കുറയുന്നു, അതുകൊണ്ട് എന്തിന് വധശിക്ഷ നടപ്പാക്കണമെന്നുമാണ് ഹര്‍ജിയില്‍ അക്ഷയ് ഠാക്കൂര്‍ ചോദിക്കുന്നത്.
നിര്‍ഭയ കൊല്ലപ്പെട്ടിട്ട് ഡിസംബര്‍ 16ന് ഏഴുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ വധശിക്ഷക്ക് വിധിച്ച പ്രതികളെ ഉടന്‍ തൂക്കിലേറ്റുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
Discussion about this post