ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. പൗരത്വ ഭേദഗതി ബില്ല് ലോക്സഭ പാസാക്കിയതിന് പിന്നാലെയാണ് രവി ശങ്കറിന്റെ പ്രസ്താവന.
35 വര്‍ഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം എന്നായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് രവിശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
I request the Government of India to consider giving citizenship to more than 1 lakh Tamil Sri Lankans who are living in this country as refugees for the last 35 years.#CABBill
— Sri Sri Ravi Shankar (@SriSri) December 10, 2019
കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി ബില്ല് ലോക്സഭയില്‍ പാസാക്കിയത്. 80നെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്‍ ലോക്സഭയില്‍ പാസ്സായത്. ബില്ല് പാസായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് പ്രധാന മന്ത്രി രംഗത്ത് വന്നിരുന്നു.
Discussion about this post