ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മ ബിജെപി വിട്ടു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്ന് പറഞ്ഞാണ് താരം ബിജെപിയില്‍ നിന്ന് രാജിവെച്ചത്.
തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചാണ് താരം ബിജെപി വിടുന്ന കാര്യം അറിയിച്ചത്. ‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. ആസാമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറയുന്നു.
ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ ആസാം സ്റ്റുഡന്റ് യൂണിയന് (എഎഎസ്‌യു) പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. കടുത്ത പ്രതിഷേധം നിലനിന്നിട്ടും ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ പാസാക്കി. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.