ന്യൂഡല്‍ഹി: ഫീസ് വര്‍ധനയ്ക്കെതിരെ ജെഎന്‍യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സരോജിനി നഗറില്‍ വച്ച് വിദ്യാര്‍ഥികള്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി.
ഒരു മാസത്തിലേറെയായി തുടരുന്ന സമരത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയെങ്കിലും ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥി യൂണിയന് തീരുമാനം. വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി ജെഎന്‍യു അധ്യാപക സംഘടനയും രംഗത്തുണ്ട്.
നിര്‍ദ്ദിഷ്ട ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് നേരത്തെ ഇമെയില്‍ അയച്ചിരുന്നു.
#WATCH: Police resorted to lathicharge after a clash with protesting Jawaharlal Nehru University (JNU) students, who were marching towards Rashtrapati Bhawan to meet President over fee hike issue. pic.twitter.com/sAbuN05n2q
— ANI (@ANI) 9 December 2019
Discussion about this post