ബാംഗ്ലൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും രാജിവെച്ചു. ഇരുവരും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്കി രാജിക്കത്ത് നല്കി..
തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് സിദ്ധരാമയ്യ രാജിവെച്ചത്. കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. 2 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് മറുകണ്ടം ചാടിയ 13 വിമതരില്‍ 11 പേരും വിജയിച്ചു. പന്ത്രണ്ട് സീറ്റിലും വിജയിച്ചതോടെ 222 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 117 ആയി.
Discussion about this post